Home app

നാറാത്ത് ആയുധ പരിശീലന കേസ് ; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. മുണ്ടോന്‍വയല്‍ കണിയാറക്കല്‍ തൈക്കണ്ടി അസ്ഹറുദീന്‍(23) ആണ് പിടിയിലായത്. ഇയാള്‍ നാലുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കലാപം ലക്ഷ്യമിട്ട് 2013 ഏപ്രില്‍ 23 മുതല്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

മയ്യില്‍ പോലീസാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top