നടിയെ ആക്രമിച്ച കേസില്‍ ജ്യാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ദിലീപ് ആദ്യമായി അഭിനയിക്കുന്നത് കമ്മാര സംഭവം എന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിംങ് പുനരാരംഭിച്ചു കഴിഞ്ഞു. പരസ്യസംവിധായകനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്.
മുരളിഗോപിയാണ് കമ്മാരസംഭവത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയാണ്. മലയാറ്റൂരില്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. നമിത പ്രമോദ് ആണ് നായിക. സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ശ്വേത മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അര്‍ധ രാത്രി നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ് ദിലീപ്.