കോട്ടയം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദു ചെയ്യുന്നതിന് ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ എന്നുള്ള കാര്യവുമാണ് പരിഗണനയ്ക്ക് വരുന്നത്.
കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകനും, കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മയും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.