Home app

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടിഡി രാമകൃഷ്ണന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവല്‍ അര്‍ഹമായി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചരിത്രവും മിത്തും സമകാലിക ജീവിത യാഥാര്‍ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് മികച്ച രീതിയില്‍ അവതരിപ്പിച്ച കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ദേവനായകിയെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. പുറത്താക്കപ്പെട്ടവരുടെ ലോകത്തോട് അധികാരഘടന എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷിക്കുന്ന നോവല്‍ ശ്രീലങ്കന്‍ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും എല്ലാ ലോകസാഹചര്യങ്ങളിലും പ്രസക്തമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ.എം.കെ.സാനു അവാര്‍ഡ് സമ്മാനിക്കും. പ്രൊഫ.തോമസ് മാത്യു, ഡോ.കെ.പി.മോഹനന്‍, ഡോ.അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. 2014ല്‍ പ്രസിദ്ധികരിച്ച നോവലിന് മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ.പി.കളയ്ക്കാട് സാഹിത്യ പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top