അമിത് ഷായുടെ യാത്ര മല എലിയെ പ്രസവിച്ച പോലെ ആയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ വര്‍ഗീയ പ്രചാരണം മൂലം കേരളത്തില്‍ ഹിന്ദു, മുസ്ലീം വര്‍ഗീയതകള്‍ ശക്തിയാര്ജ്ജിക്കുന്നതായും ഇതിനെതിരെ സിപിഐഎം ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. ബിജെപിക്കെതിരെ ഈ മാസം 9ന് ഇന്ത്യ മുഴുവന്‍ സിപിഐഎം പ്രചാരണം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി കള്ളക്കളിയാണ് നടക്കുന്നത്. ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനാണ് യുഡിഎഫ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.