നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കെന്ന് ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി. ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായാണ് ചാര്‍ളി മൊഴി നല്‍കിയത്. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനി ഒളിവില്‍ കഴിഞ്ഞിരുന്നത്. നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസമാണ് ക്വട്ടേഷന്റെ വിവരം സുനി തന്നോട് പറഞ്ഞതെന്നും ചാര്‍ളി മൊഴി നല്കി. നടിയുടെ ദൃശ്യങ്ങളും കാണിച്ചിരുന്നു. ഒന്നരക്കോടിയാണ് ക്വട്ടേഷന്‍ തുകയെന്നും പറഞ്ഞിരുന്നു.
അതേസമയം കേസില്‍ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും. അറസ്റ്റിലായപ്പോഴും ചാര്‍ലി ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. ഇതേ മൊഴിയാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തി രഹസ്യമൊഴിയായി രേഖപ്പെടുത്തിയത്.