നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആലുവ പൊലീസ് ക്ലബില്‍ ബുധനാഴ്ച രാത്രിയായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.