ഒക്ടോബര്‍ 13ന് യു ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹര്‍ത്താലില്‍നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നുമണി മുതല്‍ ഒഴിവാക്കും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണ് ജില്ലയെ ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 13 ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ യു ഡി എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ജി എസ് ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.