പാനമ അഴിമതിക്കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്, ഹസ്സന്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 9ന് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
പാനമ അഴിമതിക്കേസ്: നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്
By
October 2, 2017 9:31 am