കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാന്‍ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തിയത്. ദുര്‍നടപ്പ് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു.
പ്രകോപിതരായ നാട്ടുകാര്‍ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മര്‍ദ്ദിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് നാട്ടുകാര്‍ ഇവരെ മര്‍ദ്ദിച്ചത്. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ സംസ്കാരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് അച്ഛന്റെ വസതിയിലാണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.
നാട്ടുകാര്‍ പ്രകോപിതരാണെന്നും അതിനാല്‍ ഇവിടെ നിന്നു മാറി താമസിക്കണമെന്നും പോലീസ് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. നിരവധി നാട്ടുകാര്‍ ചേര്‍ന്നാണ് തങ്ങളെ മര്‍ദിച്ചതെന്നും നാട്ടുകാരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചികിത്സ തേടാന്‍ സാധിക്കുന്നില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു.