Home app

ഇനി നാലുദിവസങ്ങള്‍ ബാങ്ക് അവധി ; ഇടപാടുകാര്‍ ഇന്നു തന്നെ ബാങ്കിലേക്ക് ഓടിക്കോളൂ

ബാങ്കിടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായ നാലുദിവസങ്ങളാണ് ബാങ്ക് അവധി വരുന്നത്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നീ അവധി ദിവസങ്ങളാണ് ഇത്തവണ അടുത്തടുത്ത് വന്നിരിക്കുന്നത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. ബാങ്ക് അവധി എിഎം പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എടിഎം വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top