Home app

ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ 7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും.

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രിയും സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ച നടക്കുക. വൈകിട്ട് സി.ബി.സി.ഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും. തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. 29ന് ബംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകുന്ന ഉഴുന്നാലില്‍ രണ്ടു ദിവസത്തിന് ശേഷം കേരളത്തിലേക്ക് തിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top