സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ബെംഗളൂരു അഢീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി മാറ്റിവച്ചു. ദസറ അവധിക്ക് ശേഷം ഒക്ടോബര്‍ ഏഴിന് വിധി പറയും.ബംഗളൂരു വ്യവസായി എം.കെ. കുരുവിള നല്കിയ കേസിലെ വിധിക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.
സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നല്കി എം.കെ. കുരുവിളയില്നിന്നു പണം കൈപ്പറ്റി എന്നാണു കേസ്. ഉമ്മന്‍ ചാണ്ടി അടക്കം ആറു പേരായിരുന്നു പ്രതികള്‍. പരാതിക്കാരനു പ്രതികള്‍ 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു കോടതി വിധി.