Home app

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ തെലുങ്ക് നടിക്ക് നേരെ ആക്രമണം

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ തെലുങ്ക് നടി കാഞ്ചന മോയിത്രയ്ക്ക് നേരെ ആക്രമണം. കൊല്‍ക്കത്തയിലെ സിരിതി ക്രോസിംഗിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്.

മദ്യലഹരിയിലായിരുന്ന മൂന്നു പേര്‍ തന്റെ വാഹനത്തിന് മുന്നില്‍ കയറി നിന്ന് വാഹനം നിര്‍ത്തിച്ചു. ഇതിനുശേഷം കാറിന്റെ താക്കോല്‍ അവര്‍ ഊരിയെടുത്തു. തുടര്‍ന്ന് തന്നെ കാറില്‍ നിന്ന് പിടിച്ചു പുറത്തിറക്കിയതിനുശേഷം ആക്രമണത്തിന് തുനിയുകയായിരുന്നെന്നു കാഞ്ചനയുടെ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top