Home app

ദേരാ സച്ചാ സൗദയിലെ ആശ്രമത്തില്‍ 600 അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായി റിപ്പോര്‍ട്ട്

ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ചാ സൗദയിലെ ആശ്രമത്തില്‍ 600 അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായി റിപ്പോര്‍ട്ട്. സിര്‍സയിലെ ദേരാ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിരവധി പേരെ അടക്കം ചെയ്തതായി ദേരയുടെ മുന്‍ ഉപാധ്യക്ഷന്‍ ഡോ. പി.ആര്‍. നയിന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനല്‍കി.

അതേസമയം ദേരാ ആസ്ഥാനത്ത് മറവു ചെയ്താല്‍ മോക്ഷ പ്രാപ്തി ലഭിക്കുമെന്ന് ഗുര്‍മീത് പറഞ്ഞിട്ടുള്ളതായി അനുയായികള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങള്‍ മറവു ചെയ്ത സ്ഥലത്ത് വലിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ആശ്രമത്തില്‍ കൊല്ലപ്പെട്ടവരുടെയോ മാനഭംഗത്തിന് ഇരയായവരുടേതോ ആകാം അസ്ഥികൂടങ്ങള്‍ എന്നാണ് അന്വേഷണത്തിന്റെ വിലയിരുത്തല്‍. ദേരാ ആസ്ഥാനത്ത് നിന്ന് 500 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെയും ആശ്രമത്തില്‍നിന്നു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top