ഒഡീഷയില്‍ 500 കോടി രൂപയുടെ സീഷോര്‍ ചിട്ടിതട്ടിപ്പ് കേസില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. കട്ടക് ചൗദ്വാര്‍ എംഎല്‍എ പ്രഭാത് ബിസ്വാല്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് സിബിഐ ബിസ്വാലിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറില്‍ ബിസ്വാലിനെയും ഭാര്യയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. സീഷോര്‍ ഗ്രൂപ്പ് മേധാവി പ്രശാന്ത് ദാസുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് ചോദ്യം ചെയ്തത്. സീഷോറില്നിന്നും വന്‍ തുകയ്ക്ക് ബിശ്വാല്‍ ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ ഈ ഇടപാടിന്റെ രേഖകളൊന്നും സിബിഐക്കു മുന്‍പാകെ ഹാജരാക്കാന്‍ ബിശ്വാലിനെ സാധിച്ചിരുന്നില്ല.