Cricket

സച്ചിന്റെ മകള്‍ അംബാനിയുടെ മകനുമായി പ്രണയത്തില്‍ ?

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറെ കുറിച്ചുളള പല വാര്‍ത്തകളും നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തന്റെ മകള്‍ പഠനത്തിലാണ് പൂര്‍ണ്ണശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന് സച്ചിന്‍ അന്ന് വിശദീകരണവും നല്‍കിയിരുന്നു.

എന്നാല്‍ സച്ചിന്റെ മകള്‍ ഇപ്പോള്‍ ഒരാളുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. റിലൈന്‍സ് തലവന്‍ മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ അനന്ദ് അംബാനിയാണത്രെ സച്ചിന്റെ മകളുടെ കാമുകന്‍.

സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറുമെന്നും ഷാഹിദ് കപൂര്‍ ആണ് ആദ്യ നായകനെന്നും വാര്‍ത്തകളുണ്ടായിരുന്നു. 208 കിലോഗ്രാം ഭാരം ഉണ്ടായിരുന്ന അനന്ദ് 108 കിലോ ആയി വണ്ണം കുറച്ചതും വാര്‍ത്തയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top