Home app

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എം.സി ജോസഫൈന് വധഭീഷണി

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എം.സി ജോസഫൈന് വധഭീഷണി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് വധഭീഷണി വന്നതെന്ന് ജോസഫൈന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പി.സി ജോര്‍ജ് അപമാനിച്ചു എന്നാണ് കേസ്.

ഭീഷണിക്കത്തും, മോശമായ പരാമര്‍ശവും മനുഷ്യവിസര്‍ജ്യം പാക്ക് ചെയ്തു വരെ തന്റെ പേരില്‍ കമ്മീഷന്‍ ഓഫീസില്‍ എത്തുന്നുണ്ടെന്ന് ജോസഫൈന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ കേസിനോ മറ്റോ പോകുന്നില്ലെന്നും തന്റെ ജോലി കൃത്യമായി താന്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായി ജോലി ചെയ്യുന്ന തന്നെ പ്രകോപിച്ച് തന്റെ ജോലിയില്‍ നിന്നും പിന്‍മാറ്റാന്‍ ആവില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ നടിക്ക് അനുകൂലമായി നിലപാട് എടുക്കുന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്കെതിരെയും ഭീഷണി വരുന്നുണ്ടെന്ന് ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top