Home app

ഹാദിയയ്ക്ക് ഒരു തരത്തിലുള്ള അവകാശനിഷേധവും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തും; എംസി ജോസഫൈന്‍

ഹാദിയയ്ക്ക് ഒരു തരത്തിലുള്ള അവകാശനിഷേധവും ഉണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇതിനായി കമ്മീഷന്റെ ഭാഗത്തുനിന്നും എല്ലാ ശ്രമവും ഉണ്ടാകും. പുറം ലോകത്തുനിന്ന് ഹാദിയയെ തടയുന്നത് ശരിയല്ലെന്നും ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹാദിയയ്ക്ക് യാതൊരുവിധ അവകാശ നിഷേധവും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വളരെ സൂക്ഷ്മമായി മാത്രമേ ഈ വിഷയം പരാമര്‍ശിക്കാന്‍ കഴിയൂ എന്നും ജോസഫൈന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top