Home app

ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കില്ല. ജാമ്യഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമര്‍പ്പിക്കുന്നത് നീട്ടിവെച്ചതെന്നും അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്നുമാണ് സൂചന. എന്നാല്‍ തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.

നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി 18 ലേയ്ക്ക് മാറ്റിവെച്ചിരുന്നു. നാദിര്‍ഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. നാദിര്‍ഷയെ ചോദ്യംചെയ്ത ശേഷം 18ന് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിക്കാനിടയുണ്ട്. ഇതില്‍ കോടതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന.

പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രം ജാമ്യാപേക്ഷ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നതെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top