Home app

സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല, ജനങ്ങള്‍ക്ക് വേണ്ടത് വികാരത്തള്ളിച്ചകളില്ലാത്ത ഒരു പത്രസമ്മേളനം ; പ്രധാനമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. മാധ്യമങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് മുഖംനല്‍കാത്ത മോഡിയുടെ നിലപാടിനെ പരിഹസിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്രക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ,ആരുടേതുമാകട്ടെ, നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കുന്ന, തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന,

ഒരു ഇന്റര്‍വ്യൂ/ ഒരു പത്രസമ്മേളനം മോഡിയില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്ന് വിടി ബല്‍റാം ചോദിക്കുന്നു. മങ്കി ബാത്ത് പോലുള്ള സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല ഉദ്ദേശിച്ചത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിടി പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

പത്രക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ,
ആരുടേതുമാകട്ടെ,
നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കുന്ന,
തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന,
ഒരു ഇന്റര്‍വ്യൂ/
ഒരു പത്രസമ്മേളനം
ബഹു. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയില്‍ നിന്ന് ഇനിയെങ്കിലും അതുണ്ടാകുമോ എന്നാണറിയേണ്ടത്.
മങ്കി ബാത്ത് പോലുള്ള സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല ഉദ്ദേശിച്ചത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top