Home app

ലൊക്കേഷനില്‍ വച്ച് ഭീഷണിപ്പെടുത്തി, അവസരങ്ങള്‍ നഷ്ടപ്പെടുത്തി ; ദിലീപിനെതിരെ അനൂപ് ചന്ദ്രന്റെ മൊഴി

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. ദിലീപ് നായകനായ മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് അനൂപിനെ ഭീഷണിപ്പെടുത്തിയെന്നും സിനിമ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നുമാണ് അനൂപ് ചന്ദ്രന്റെ മൊഴി. എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

മിമിക്രിയെ കുറിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്നാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയിരിക്കുന്നത്. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സിനിമ അവസരങ്ങള്‍ പലതും നഷ്ടമായെന്നും അനൂപ് ചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം ഇതേ കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടന്‍ നാദിര്‍ഷാ കൂട്ടുനിന്നെന്ന സംശയമാണ് ഇപ്പോള്‍ പൊലീസിനുള്ളത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാദിര്‍ഷയെ ഇന്നലെ രാത്രി ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top