ദിലീപിന് ശബ്ദസന്ദേശം അയയ്ക്കാനായി പള്‍സര്‍ സുനിക്ക് തന്റെ ഫോണ്‍ നല്കിയ പോലീസുകാരന് അറസ്റ്റിലായി. കളമശ്ശേരി എ.ആര്. ക്യാമ്പിലെ സി.പി.ഒ. അനീഷാണ് പിടിയിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ആലുവ പോലീസ് ക്യാമ്പില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. അവിടെ പാറാവ് ഡ്യൂട്ടിയിലായിരുന്നു അനീഷ്. ഇവിടെ വച്ചാണ് പോലീസുകാരന്റെ ഫോണ്‍ വാങ്ങി ദിലീപിന് സുനി ശബ്ദസന്ദേശം അയച്ചത്. ‘ദിലീപേട്ടാ പെട്ടു’ എന്നായിരുന്നു സന്ദേശം. പിന്നീട് പോലീസുകാരന് തന്നെ മൂന്നു പ്രാവശ്യം കാവ്യ മാധവന്റെ കാക്കനാട്ടെ സ്ഥാപനമായ ‘ലക്ഷ്യ’യിലേക്ക് വിളിച്ചിട്ടുമുണ്ട്. ഈ സിം പിന്നീട് ഇയാള്‍ നശിപ്പിച്ചു കളഞ്ഞെന്നാണ് പറയുന്നത്. അന്വേഷണം മുറുകിയപ്പോള്‍ ഇയാള്‍ അന്വേഷണ സംഘത്തിന് മാപ്പെഴുതി കൊടുത്തിരുന്നു.
ദിലീപിന് ശബ്ദസന്ദേശം അയയ്ക്കാനായി പള്‍സര്‍ സുനിക്ക് ഫോണ്‍ നല്കിയ പോലീസുകാരന് അറസ്റ്റില്‍
By
September 10, 2017 4:54 am