Home app

നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അറസ്റ്റിലായ വി.ഐ.പി പറയട്ടെയെന്ന് പള്‍സര്‍ സുനി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അറസ്റ്റിലായ വി.ഐ.പി പറയട്ടെയെന്ന് പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച് വി.ഐ.പി പറയാന്‍ തയാറാകുന്നില്ലെങ്കില്‍ കേസിന്റെ വിസ്താര വേളയില്‍ താന്‍ പറയാമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ കാക്കനാട് സബ്ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറിയ സുനി വീണ്ടും ജയില്‍ മാറണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിച്ചു. വിയ്യൂര്‍ ജയിലില്‍ സൗകര്യങ്ങളില്ലെന്നും അതിനാല്‍ എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നുമാണ് സുനിയുടെ അഭിഭാഷകന്റെ ആവശ്യം. കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടി. ജാമ്യാപേക്ഷയും ജയില്‍ മാറ്റ അപേക്ഷയും കോടതി 14നു പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top