Home app

കരസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്

വിവിധ തസ്തികകളിലേക്കുള്ള കരസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ വടക്കന്‍ ജില്ലക്കാര്‍ക്കും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. സോള്‍ജ്യര്‍ ടെക്നിക്കല്‍, നഴ്സിങ് അസിസ്റ്റന്റ്, ട്രേഡ്സ്മെന്‍, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് അവസരം. നിര്‍ദിഷ്ട ശാരീരിക യോഗ്യതകള്‍ക്ക് പുറമെ ഇനിപ്പറയുന്ന വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം.

സോള്‍ജ്യര്‍ ടെക്നിക്കല്‍:

ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടി പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്. മൊത്തം 50 ശതമാനം മാര്‍ക്കോ ചുരുങ്ങിയത് 40 ശതമാനം മാര്‍ക്കോ ഓരോ വിഷയത്തിനും നേടിയിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയം, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.

സോള്‍ജ്യര്‍ നഴ്സിങ് അസിസ്റ്റന്റ്:

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി 50 ശതമാനം മൊത്തം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കോടെയും പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായിരിക്കണം. ബി.എസ്സി. ബിരുദം (ബോട്ടണി/ സുവോളജി/ ബയോസയന്‍സ്), ഇംഗ്ലീഷ് ഉള്ളവരാണെങ്കില്‍എസ്.എസ്.എല്‍.സി./പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്ക് വേണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.

സോള്‍ജ്യര്‍ ട്രേഡ്സ്മെന്‍:

എസ്.എസ്.എല്‍.സി./പത്താം ക്ലാസ് ജയം. ഹൗസ്‌കീപ്പര്‍ക്കും മെസ്‌കീപ്പര്‍ക്കും എട്ടാം ക്ലാസ് ജയം.

സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍:

ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് വിഷയങ്ങളില്‍ പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും കൂടി 60 ശതമാനം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്കോടെയും പാസ്സായിരിക്കണം. ബി.എസ്.സി. ബിരുദമുണ്ടെങ്കില്‍ നിശ്ചിത ശതമാനത്തില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.

സോള്‍ജ്യര്‍ ജനറല്‍ഡ്യൂട്ടി: എസ്.എസ്.എല്‍.സി/ മെട്രിക് 45 ശതമാനം മാര്‍ക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം, കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കില്‍ ഇത് പരിഗണിക്കുകയില്ല. CBSE ക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് ഡിഗ്രേഡ് (3340) ലഭിക്കുകയും ആകെക്കൂടി സി 2 ഗ്രേഡ് അല്ലെങ്കില്‍ 4.75 പോയന്റ് ലഭിക്കുകയും വേണം.

റാലിയില്‍ പങ്കെടുക്കുന്നവര്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top