കോയമ്പത്തൂര്‍ സോമന്നൂരില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. ഉച്ചയോടെയാണ് അപകടം. 10 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. നിരവധിപ്പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബസു കാത്തു നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. കുറച്ചു ദിവസങ്ങളായി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മേല്‍ക്കൂര ചോരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.