ആനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നവര്‍ക്കു നഷ്ടപരിഹാരമാവശ്യപ്പെട്ടു ആലപ്പുഴ തുറവൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. ആനയെ തളച്ചിരിക്കുന്നതിനു മുമ്പില്‍ കഞ്ഞിവച്ചാണു പ്രതിഷേധിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ചു ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഉറപ്പു നല്‍കാത്ത സാഹചര്യത്തിലാണു നാട്ടുകാര്‍ സംഘടിച്ചത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് നഷ്ടപരിഹാരം നല്കുമെന്നു മാധ്യമങ്ങളോടു അറിയിച്ചിരുന്നു.
ആനയുടെ ആക്രമണം: തുറവൂരില്‍ നാട്ടുകാര്‍ ‘കഞ്ഞിവച്ചു’ പ്രതിഷേധിച്ചു
By
September 7, 2017 10:21 am