Home app

യുവതിയെ പീഡിപ്പിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തി

മുംബൈയില്‍ ഐടി എന്‍ജിനീയറായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബല്‍ഗാമിനു സമീപത്ത് നിന്നാണ് സ്യൂട്ട്കേസ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തുക്കളായ നിഖിലേഷ് പാട്ടീല്‍, അക്ഷയ് വലോഡ് എന്നിവര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്, മുന്‍ കൂട്ടി നിശ്ചയിച്ചതു പ്രകാരം യുവതിയും പ്രതികളും മറ്റൊരു സുഹൃത്തും പൂണെയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ അംബര്‍നാഥിലുള്ള അക്ഷയ് യുടെ വീട്ടിലേക്ക് പോയി. ഇവിടെ വെച്ച് പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെ പ്രതികള്‍ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ബെല്‍ഗാമിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സ്യൂട്ട്കേസ് ബെല്‍ഗാമില്‍ ഉപേക്ഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top