Film News

മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്

നടന്‍ മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. മോഹന്‍ലാലിനു പുറമേ കായികതാരം പി.ടി.ഉഷ, ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ക്കും ഡോക്ടറേറ്റ് നല്‍കും. സെപ്തംബര്‍ 26ന് തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ബിരുദം വിതരണം ചെയ്യും.

തങ്ങളുടെ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണു ഡോക്ടറേറ്റ് നല്‍കുന്നതെന്ന് റജിസ്ട്രാര്‍ അറിയിച്ചു.

സിനിമാലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല നേരത്തെ മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top