200 രൂപ നോട്ട് എടിഎമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് സൂചന. നോട്ടുകളുടെ നീളവ്യത്യാസമനുസരിച്ച് എടിഎം മെഷീനുകള്‍ പുനസജ്ജീകരിക്കേണ്ടിവരുമെന്നതിനാലാണ് നോട്ടുകള്‍ എടിഎമ്മുകളില്‍ എത്താന്‍ വൈകുന്നത്.
എടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിനും സജ്ജീകരിക്കുന്നതിനും ഒരാഴ്ച വേണ്ടിവരും. എടിഎം മെഷീനുകളില്‍ മൂന്നു മുതല്‍ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകള്‍ ഓരോ വിഭാഗം നോട്ടുകള്‍ക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാല്‍ മാത്രമേ 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ.