Home app

200 രൂപ നോട്ട് നാളെ പുറത്തിറക്കും

പുതിയ ഇരുന്നൂറു രൂപാ നോട്ട് വെള്ളിയാഴ്ച പുറത്തിറങ്ങും. നോട്ടിന്റെ ആദ്യ ചിത്രം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരുന്നൂറു രൂപാ നോട്ടുകളിറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം എടുത്തിരുന്നു. ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. പുതിയ നോട്ടുകളുടെ അച്ചടിക്കുള്ള ഉത്തരവ് ജൂലൈയില്‍ നല്‍കിയിരുന്നു.

അതേസമയം, 2000 രൂപയുടെ കറന്‍സി നിരോധനം പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ക്ക് ക്ഷാമമുണ്ടെന്ന പരാതിക്കു പരിഹാരമായാണ് 200 രൂപ നോട്ട് ഉടന്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈന്‍ പുറത്തിറക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top