കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം അരയ്ക്കു മുകളിലോട്ടും കീഴ്പ്പോട്ടുമായി വെട്ടിനുറുക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ തല കണ്ടെത്താനായിട്ടില്ല.
റോഡിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനോടു ചേര്‍ന്ന ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴി മാലിന്യമാണെന്നു കരുതി നാട്ടുകാര്‍ നോക്കിയപ്പോള്‍ കാലുകള്‍ കാണുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ഷര്‍ട്ട്, കാവിമുണ്ട് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം ആശുപത്രിയിലേക്കു മാറ്റി.