Home app

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതെന്നും യുഡിഎഫ് കാലത്തുണ്ടായത് ബാര്‍ കുംഭകോണമായിരുന്നെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് നിയമപരമായി അനുവാദം കൊടുക്കാന്‍ കഴിയുന്ന ബാറുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബാറുകള്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് നല്‍കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന അത്രയും ബാറുകള്‍ ഒരിക്കലും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകില്ല. ബാര്‍ ഉടമസ്ഥരുമായി 2014ല്‍ ധാരണയുണ്ടാക്കി വന്‍ കുംഭകോണം നടത്തിയവരാണ് യുഡിഎഫ്. നിയമാനുസരണം ആവശ്യമായ സ്ഥലത്തുമാത്രമേ എല്‍ഡിഎഫ് ബാര്‍ അനുവദിക്കൂവെന്നും കോടിയേരി പറഞ്ഞു. ബാലാവകാശ കമീഷന്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സിപിഐ കത്ത് നല്‍കിയിട്ടില്ല. അതേസമയം, കമീഷന്‍ അംഗത്വം ആവശ്യപ്പെട്ട് അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായം മാനിച്ചല്ല, മറിച്ച് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top