സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രം പോക്കിരി സൈമണിലെ ആദ്യ ഗാനം പുറത്തെത്തി. അടടാ അടീങ്കടാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. ബി കെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക്കാണ് ആലാപനം.
ജിജോ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ സൂപ്പര്‍ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് കെ.അമ്പാടിയാണ്. പപ്പിനു ആണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക നെടുമുടി വേണു, ശരത് കുമാര്‍, ഗ്രിഗറി, ദിലീഷ് പോത്തന്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.