Home app

കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്. കോഴിക്കോട് കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട പശ്ചാത്തലത്തിലാണ് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന് ആഘോഷിക്കുക. ഓഗസ്റ്റ് 23 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ദുല്‍ഹജ്ജ് മാസം പത്തിനാണ് മുസ്ലിം സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top