തിരുവനന്തപുരം:മാസപ്പിറവി ദൃശ്യമായതിനാല്‍ ദക്ഷിണ കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ പത്തിന്.വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതായിനാല് ദക്ഷിണ കേരളത്തില്‍ വെള്ളിയാഴ്ച ദുല്‍ഹജ്ജ് ഒന്നാണെന്നും ബലി പെരുന്നാള്‍ ജൂലൈ 10ന് ആയിരിക്കുമെന്നും ഇരുവരും അറിയിച്ചു.