തന്നെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി കളവാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി. കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കാവ്യാമാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയില്‍ നിന്ന് പല തവണയായി താന്‍ പണം വാങ്ങിയിട്ടുണ്ട്. നടിയെ അക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.