Home app

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ചു തകര്‍ത്തു

യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അക്രമം. മൊകേരി പഞ്ചായത്ത് ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പാത്തിപ്പാലം സുരേന്ദ്ര റോഡിലുള്ള പൂവുള്ള പറമ്പത്ത് ഷിമിത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയക്ക് നേരെയാണ് ആക്രമമുണ്ടായത്.

ഷിമിത്തിന്റെ വീടിന്റെ പിറകിലെ ഇടവഴിയില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനം. അക്രമികള്‍ മുന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി മറിഞ്ഞു.

രാഷ്ട്രീയ അക്രമത്തിനെതിരെ ഞായറാഴ്ച ചെണ്ടയാട് നടന്ന യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ചില്‍ കൂരാറയില്‍ നിന്നുള്ള ആളുകളെ സംഘടിപ്പിച്ചത് ഷിമിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം അക്രമത്തിനു പിന്നിലെന്ന് കരുതുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് രജനീഷ് കക്കോത്ത് ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top