തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവിടെ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ വെന്റിലേറ്ററിലുള്ള രോഗികള്‍ക്ക് വേണ്ടിയുള്ള സ്റ്റാന്‍ഡ് വൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാന്‍ കഴിയില്ല. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പറയാനാകൂ എന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.