Home app

പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു

ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു. തരുണ്‍ (26) ആണ് മരിച്ചത്. സഹോദരന്‍ ദുര്‍ഗേഷിന് സാരമായി പരിക്കേറ്റു.

പിതാവ് നടത്തുന്ന കടയിലേക്കുള്ള വഴിമുടക്കി മൂന്നുപേര്‍ പരസ്യമായി മദ്യപിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. കടയുടെ മുന്നില്‍ നിന്ന് മാറി നില്‍ക്കാന്‍ മദ്യപസംഘത്തോട് ആവശ്യപ്പെട്ടെങ്കിലും മാറി നില്‍ക്കാതെ യുവാക്കളോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ തരുണിന് കുത്തേല്‍ക്കുകയും തടയാന്‍ ശ്രമിച്ച ദുര്‍ഗേഷിന് പരിക്കേല്‍ക്കുകയുമായിരുന്നു.

സംഭവം കണ്ടുനിന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും പിന്നീട് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോലീസ് വരാന്‍ വൈകി എന്നാരോപിച്ച് ഒരു കൂട്ടം ജനങ്ങള്‍ പോലീസ് ബസ് കല്ലെറിഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോരന്റെ പരിക്ക് ഗുരുതരമെന്നാണ് വിവരം.

സംഭവത്തില്‍ മംഗള്‍പൂരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും ഇനി രണ്ടുപേര്‍ക്കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top