പാലക്കാട്ട് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. അല്ലാതെ സംഭവത്തിന്റെ പേരില്‍ മോഹന്‍ജി ഭാഗവത്തിനെതിരെയല്ല കേസെടുക്കേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേസ്സെടുക്കേണ്ടത് മോഹന്ജീ ഭാഗവത്തിനെതിരെയല്ല മറിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ്. കാശ്മീരില്‍ ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്‍ഷവും കേസ്സുകള്‍ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവു കാണിക്കുന്നതും കുററമാണ്. അര്‍ദ്ധരാത്രിയില്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്. പി യുമടക്കമുള്ളവര്ക്കെതിരെ കേസ്സെടുക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി ഇടപെടണം.