കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം രമ്യ നമ്പീശന്റെ മൊഴി എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പോലീസ് ക്ലബിലേക്ക് പോലീസ് വിളിച്ചുവരുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. സംഭവത്തിന് ശേഷം രമ്യയുടെ വീട്ടിലാണ് ദിവസങ്ങളോളം ഇരയായ നടി താമസിച്ചത്. കേസുമായി ബന്ധപ്പെട്ട സംവിധായകനും നിര്‍മാതാവുമായ എം.രഞ്ജിത്തിന്റെ മൊഴി പോലീസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നടി ആക്രമിക്കപ്പെട്ട കേസ് ; രമ്യ നമ്പീശന്റെ മൊഴിയെടുത്തു
By
August 17, 2017 9:29 am