സിനിമയിലെയും ജീവിതത്തിലെയും വളരെ അടുത്ത സുഹൃത്തുക്കളാണ് രമ്യാ നമ്പീശനും ഭാവനയും. രമ്യാ നമ്പീശന് പാടിയ പുതിയ പാട്ടിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാവന. രമ്യാ നമ്പീശന്റെ പുതിയ ചിത്രം ‘കുഹകു’വിന് ആശംസകളുമായാണ് ഭാവന എത്തിയിരിക്കുന്നത്.
രമ്യ നമ്പീശന് തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ രമ്യ പാടിയിരിക്കുന്ന കുഹുകു എന്ന ഗാനത്തിന് താളം പിടിച്ചാണ് ഭാവന കൂട്ടുകാരിക്ക് ആശംസകള്‍ നേര്‍ന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടെന്നും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും ഒരുപാട് സ്നേഹിക്കുന്നുവെന്നും കൂട്ടുകാരിക്ക് സനേഹചുംബനം നല്‍കികൊണ്ട് ഭാവന വീഡിയോയില്‍ പറയുന്നു.