Home app

ചാലക്കുടി വനമേഖലയില്‍ പുള്ളിപ്പുലി കെണിയില്‍ വീണു

ചാലക്കുടി വനമേഖലയിലെ പിള്ളപ്പാറയില്‍ പുള്ളിപ്പുലി കെണിയില്‍ വീണു. പന്നിയെയോ മാനിനെയോ പിടികൂടാന്‍ വച്ച കെണിയിലാണ് പുലികുടുങ്ങിയിരിക്കുന്നത്. ജനവാസ കേന്ദ്രത്തിന് തൊട്ടരികിലാണ് പുലി കുടുങ്ങിയിരിക്കുന്നത്. അതിനാല്‍ ജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുലി കുടങ്ങിയതിന്റെ 50 മീറ്റര്‍ അടുത്താണ് പ്രദേശവാസിയായ ചാഴിക്കുളം കാര്‍ത്തികേയന്റെ വീട്. പുലിയുടെ ഗര്‍ജനം കേട്ട് കാര്‍ത്തികേയന്‍ തിരച്ചില്‍ നടത്തിനോക്കിയപ്പോഴാണ് കെണിയില്‍ പുലി വീണത് കണ്ടത്. വെറ്റിലപ്പാറ സ്വദേശി ബിനോയിയുടെ റബര്‍ തോട്ടത്തിലാണ് പുലി കുടുങ്ങിക്കിടക്കുന്നത്.

പ്രദേശത്തേക്ക് വനപാലകര്‍ ആരേയും അടുപ്പിക്കുന്നില്ല. കാല്‍ കമ്പിയില്‍ കുരുങ്ങിയ നിലയിലാണ് പുലി ഉള്ളത്. അതുകൊണ്ട് തന്നെ കെണിയില്‍ നിന്ന്് രക്ഷപ്പെടാനുള്ള സാധ്യതയും ഏറെയാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലില്‍ മുറിവ് പറ്റിയിട്ടുണ്ട്.

മയക്കുവെടിവച്ച ശേഷം പുലിയെ കെണിയില്‍ നിന്നും രക്ഷപ്പെടുത്താനാണ് വനം വകുപ്പിന്റെ ശ്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top