തിരുവനന്തപുരം പോത്തന്‍കോട് വീട്ടില്‍ വളര്‍ത്തിയിരുന്ന മുന്നൂറോളം കാടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. അണ്ടൂര്‍കോണം തിരുവള്ളൂര്‍ കൈലാസ് നഗര്‍ ഉണ്ണിഭവനില്‍ മോഹനന് നായര്‍ വളര്‍ത്തിയ കോഴികളാണ് ചത്തത്. മൂന്നു കൂടുകളിലായിരുന്നു കോഴികളെ ഇട്ടിരുന്നത്. രാത്രിയില്‍ കൂട് തകര്‍ത്ത് അജ്ഞാത ജീവി ആക്രമണം നടത്തുകയായിരുന്നു. പുലര്‍ച്ചെയാണ് കാടക്കോഴികള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടത്.
അജ്ഞാത ജീവി മൂന്നൂറോളം കാടകോഴികളെ കടിച്ചു കൊന്നു
By
August 16, 2017 7:00 am