തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന് വെട്ടേറ്റു. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. ബി.ജെ.പി നേതൃത്വത്തിന്റെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാകമ്മിറ്റി അംഗം അനീഷ് പോണത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ താന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് അനീഷ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ശ്രൂകുരുംബ ക്ഷേത്രത്തിന് സമീപത്താണ് അക്രമം നടന്നത്. കേസുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് താലൂക്ക് കാര്യവാഹക് ജെമി,അഖില്‍, രാജേഷ്, അനീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തൃശൂരില്‍ യുവമോര്‍ച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശ്രമം
By
August 15, 2017 9:26 am