Home app

മകന്‍ നിരപരാധി ; മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തന്റെ മകന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നതായും കത്തില്‍ പറയുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കത്ത് ഡിജിപിക്ക് കൈമാറി.

കഴിഞ്ഞ ആഴ്ച ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ അമ്മ സരോജം എത്തിയിരുന്നു. സഹോദരന്‍ അനൂപിനൊപ്പമാണ് ജയിലെത്തിയത്. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കാതെ ജയില്‍വാസം നീളുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് അമ്മ സരോജം കാണാനെത്തിയത്.

ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹര്‍ജി തളളുകയായിരുന്നു. ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top