ക്രിക്കറ്റ് താരം സഹാര്ഖാനും ബോളിവുഡ് നടി സാഗരിക ഖഗ്ഡേയും ഈ വര്‍ഷം അവസാനം വിവാഹിതരാകുന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താംസീസണ് കഴിഞ്ഞാലുടന്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ പ്രണയത്തിലാണെന്ന് ഏപ്രില്‍ 24ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയെങ്കിലും വിവാഹം എന്ന് നടക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇന്ത്യന്‍ വിവാഹത്തിന് ഒരു വര്‍ഷം മുന്‍പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതുണ്ട്. എന്നാല്‍ സെലിബ്രിറ്റി കപ്പിള്‍ ഇതുവരെ ഒരുക്കങ്ങള്‍ തുടങ്ങിയില്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഒരുക്കങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ത്തിട്ടില്ല. നിങ്ങള്‍ വിശ്വസിക്കില്ല. വെന്യൂ ബുക്ക് ചെയ്തിട്ടില്ല. ഷോപ്പിങ് നടത്തിയിട്ടില്ല. എന്തായാലും താനും സഹീര്‍ ഖാനും തമ്മില്‍ ബന്ധം വളരെ നന്നായി പോകുന്നുവെന്ന് സാഗരിക പറഞ്ഞു.