Home app

പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിശദാംശങ്ങള്‍ കോടതിയെ അറിയിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു. എപ്പോഴാണ് പരാതി നല്‍കിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയെ അറിയിക്കും.അന്വേഷണം പുരോഗമിക്കുന്നതിനാല്‍ നിലവില്‍ യാതൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. ദിലീപ് പരാതിപ്പെടാന്‍ വൈകിയെന്നായിരുന്നു ആരോപണം. ദിലീപിന്റെ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ളതാണ് ബെഹ്‌റയുടെ ഇന്നത്തെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി അടുത്ത വെള്ളിയാഴ്ചയാണ് വിശദമായി വാദം കേള്‍ക്കുന്നത്. എഡിജിപി സന്ധ്യയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top