Film News

പ്രസൂന്‍ ജോഷി സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍

ഗാനരചയിതാവ് പ്രസൂന്‍ ജോഷി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേല്‍ക്കും. സിബിഎഫ്‌സി മേധാവിസ്ഥാനത്ത് നിന്ന് പഹ്ലജ് നിഹലാനി പുറത്തായതോടെയാണ് പുതിയ തീരുമാനം.

നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സംവിധായിക അലന്‍ക്രിത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top